തിരുവനന്തപുരം: അനുമതിയില്ലാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു ലോറികളിലും മറ്റും ആളുകള്‍ ഒളിച്ചു കടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു,, ​​​സംസ്ഥാന അ​​​തി​​​ര്‍​​​ത്തി ക​​​ട​​​ന്നെ​​​ത്തു​​​ന്ന ക​​​ണ്ടെ​​​യ്ന​​​ര്‍ ലോ​​​റി​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച്‌ അ​​​തി​​​ല്‍ യാ​​​ത്ര​​​ക്കാ​​​രി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പറഞ്ഞു.

കൂടാതെ അ​​​തി​​​ര്‍​​​ത്തി​​​യി​​​ല്‍ നാ​​​ട്ടു​​​കാ​​​ര​​​ല്ലാ​​​ത്ത അ​​​പ​​​രി​​​ചി​​​ത​​​രാ​​​യ ആ​​​ളു​​​ക​​​ളെ ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ ക​​​ര്‍​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും,, അ​​തി​​ര്‍​​ത്തിയി​​​ല്‍ പ​​​ട്രോ​​​ളിം​​ഗ് ന​​​ട​​​ത്താ​​​ന്‍ പ്ര​​​ത്യേ​​​ക പോ​​​ലീ​​​സ് സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.​,, സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തേ​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നും ഇ​​​തേ മാ​​​തൃ​​​ക​​​യി​​​ല്‍ ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണം ഉ​​​ണ്ടാ​​​കും- അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

നിലവില്‍ സംസ്ഥാനത്തു കോവിഡ് വ്യാപന സാധ്യത ആശങ്കാജനകമായി തുടരുകയാണെന്നും ആശ്വസിക്കാവുന്ന സാഹചര്യം ആയിട്ടില്ലെന്നും മന്ത്രിസഭ വിലയിരുത്തി, പ്രവാസികള്‍ കൂടി മടങ്ങിയെത്തുന്നതോടെ സ്ഥിതി കൈവിട്ടു പോകാതെ ശ്രദ്ധിക്കണം. നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് അനുവദിച്ചാല്‍ സ്ഥിതി മോശമാകും. ഒരു ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ സമൂഹ വ്യാപനത്തിന്റെ വക്കിലാണ്. ലോറികളില്‍ ആളുകള്‍ ഒളിച്ചു കടന്ന 39 കേസുകളാണ് മറ്റൊരു അതിര്‍ത്തി ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തത്.