ഡാ​ള​സ്: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡാ​ള​സ് കൗ​ണ്ടി​യി​ലെ സ്റ്റേ ​അ​റ്റ് ഹോം ​ഉ​ത്ത​ര​വ് മെ​യ് 15 വ​രെ നീ​ട്ടി. ഡാ​ള​സ് കൗ​ണ്ടി ക​മ്മീ​ഷ​നേ​ഴ്സ് ര​ണ്ടി​നെ​തി​രെ മൂ​ന്നു വോ​ട്ടു​ക​ൾ​ക്കാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

സ്റ്റേ ​അ​റ്റ് ഹേം ​മെ​യ് 31 വ​രെ നീ​ട്ട​ണ​മെ​ന്ന് ഡാ​ള​സ് കൗ​ണ്ടി ആ​രോ​ഗ്യ വ​കു​പ്പ് നേ​ര​ത്തെ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഡാ​ള​സി​ൽ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​റ്റു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ആ​ളു​ക​ൾ കൂ​ട്ടും കൂ​ടു​ന്ന​ത് മെ​യ് 31 വ​രെ​യെ​ങ്കി​ലും നീ​ട്ട​ണ​മെ​ന്നു​മാ​ണ് ഡാ​ള​സ് കൗ​ണ്ടി ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.

ഡാ​ള​സ് കൗ​ണ്ടി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ മ​ര​ണ സം​ഖ്യ​യും ഉ​യ​രു​ന്നു​ണ്ട്.