വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക്ക്ഡൗ​ണ്‍ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് ജോ​ർ​ജി​യ സം​സ്ഥാ​നം തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സ്വ​ന്തം പാ​ർ​ട്ടി​യു​ടെ (റി​പ്പ​ബ്ലി​ക്ക​ൻ) ത​ന്നെ ഗ​വ​ർ​ണ​റാ​യ ബ്രെ​യി​ൻ കെം​പി​ന്‍റെ തീ​രു​മാ​ന​ത്തോ​ടാ​ണ് ട്രം​പ് അ​തൃ​പ്തി അ​റി​യി​ച്ച​ത്.

ശ​ക്ത​മാ​യ എ​തി​ർപ്പ് ഗ​വ​ർ​ണ​റെ അ​റി​യി​ച്ചു​വെ​ന്നും സു​ര​ക്ഷ​യ്ക്കാ​ണ് പ്രാ​ധാ​ന്യ​മെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു​വെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഉ​ചി​ത​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ജോ​ർ​ജി​യ​യി​ൽ സി​നി​മാ തി​യ​റ്റ​ർ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ജിം ​തു​ട​ങ്ങി ഒ​ട്ടേ​റെ സ​ർ​വീ​സു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി​യ​ത്.