ഡിട്രോയിറ്റ്: ജോസഫ് മാത്യു (അപ്പച്ചന്‍-69 ) നിര്യാതനായി. അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്നു. നല്ലൊരു സംഘാടകന്‍, ഡിട്രോയിറ്റ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ ശ്രദ്ധേയനയിരുന്നു. ചങ്ങനാശേരിയില്‍ വലിയ പറമ്പില്‍ കുടുംബാഗമാണ്. ഭാര്യ-ട്രീസകുട്ടി, മക്കള്‍- പവി, ജെസ്. ഏറെ ദിവസങ്ങളായി ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട്.