മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചതു മഞ്ചേരി പയ്യനാട് സ്വദേശിയുടെ 4 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്. ന്യുമോണിയ ബാധിച്ച്‌ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന് ആരില്‍ നിന്നാണു വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം ചൊവ്വാഴ്ചയാണു കോഴിക്കോട്ടേക്കു മാറ്റിയത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നിലവില്‍ രോഗലക്ഷണങ്ങളില്ല.