കോട്ടയം​/നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ കമ്ബംമെട്ടില്‍ ക്വാറന്‍റീനിലായിരുന്ന കോട്ടയം പാലാ നെച്ചിപ്പുഴ സ്വദേശിനിയായ 65കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരും ഭര്‍ത്താവും മാര്‍ച്ച്‌ 20നാണ്​ ആസ്ട്രേലിയയില്‍നിന്ന്​ ഡല്‍ഹിയിലെത്തിയത്​. അവിടെ ക്വാറന്‍റീനില്‍ കഴിഞ്ഞശേഷം 16ന് കേരളത്തിലേക്ക് കാറില്‍ വരുമ്ബോള്‍ അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയെത്തുടര്‍ന്ന് ഇവരെയും ഭര്‍ത്താവിനെയും കമ്ബംമെട്ട്​ ക്വാറന്‍റീന്‍ സ​െന്‍ററിലാക്കുകയായിരുന്നു.

മൂന്ന് ദിവസംകൊണ്ടാണ് ഡല്‍ഹിയില്‍നിന്ന്​ ഇവര്‍ കമ്ബംമെട്ടിലെത്തിയത്. കോവിഡ് ബാധയുള്ള ഒമ്ബത് സംസ്ഥാനങ്ങളിലൂടെയാണ് ഇവര്‍ യാത്ര ചെയ്തത്. മൂന്നുദിവസം ബ്രഡും വെള്ളവും മാത്രം കഴിച്ചായിരുന്നു യാത്ര. നെടുങ്കണ്ടം താലൂക്ക്​ ആശുപത്രിയില്‍നിന്ന്​ ആരോഗ്യപ്രവര്‍ത്തകരെത്തി സ്രവങ്ങള്‍ പരിശോധനക്ക് അയക്കുകയായിരുന്നു. ഇതി​​െന്‍റ പരിശോധനഫലമാണ്​ ഇപ്പോള്‍ പുറത്തുവന്നത്​.

ഭര്‍ത്താവി​​െന്‍റ ഫലം നെഗറ്റിവാണ്. ഇവരെ ബുധനാഴ്ച രാത്രി കമ്ബംമേട്ടില്‍നിന്ന്​ എത്തിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജ്​ കോവിഡ് പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.