കേ​ര​ള​ത്തി​ലാ​യി​രു​ന്ന 18 യു​എ​ഇ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ഷാ​ര്‍​ജ​യി​ലേ​ക്ക് മ​ട​ങ്ങി. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലാ​ണ് സം​ഘം യാ​ത്ര തി​രി​ച്ച​ത്.

കു​ടും​ബ​സ​മേ​തം 25 പേ​ര്‍ മ​ട​ങ്ങു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും 20 പേ​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ത്. പാ​സ്പോ​ര്‍​ട്ടി​ലെ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ മൂ​ലം ഇ​വ​രി​ല്‍ ര​ണ്ടു സ്ത്രീ​ക​ളു​ടെ യാ​ത്ര മു​ട​ങ്ങി.

കൊ​ച്ചി​യി​ല്‍ നി​ന്നു ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ഷാ​ര്‍​ജ​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.