ന്യൂ ഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇത്തവണ അമര്‍നാഥ് തീര്‍ത്ഥാടനം ഉപേക്ഷിച്ചു. തീര്‍ത്ഥാടന പാതയില്‍ 77 കോവിഡ്-19 റെഡ് സോണുകള്‍ ഉള്ള സാഹചര്യത്തിലാണ് തീര്‍ത്ഥാടനം ഉപേക്ഷിച്ചത്. അതേസമയം തീര്‍ത്ഥാടനം ഉപേക്ഷിച്ചെങ്കിലും ആചാരപ്രകാരമുള്ള പൂജകള്‍ ഇവിടെ നടക്കുമെന്ന് അമര്‍നാഥ് ക്ഷേത്ര ബോര്‍ഡ് അറിയിച്ചു. ഭക്തര്‍ക്കായി പൂജകള്‍ ടെലിസ്‌കറ്റ് ചെയ്യാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജൂണ്‍ 28 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെയാണ് ഇത്തവണ അമര്‍നാഥ് തീര്‍ത്ഥാടനം നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷവും തീര്‍ത്ഥാടനം ഇടയ്ക്ക് വെച്ച്‌ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് 2019ല്‍ തീര്‍ത്ഥാടനം പകുതി വഴിയില്‍ ഉപേക്ഷിച്ചത്.