ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതുടെ എണ്ണം ഇരുപതിനായിരം കടന്നു. 20,471 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 1486 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയില്‍ 49 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 652 ആയി ഉയര്‍ന്നു.

അതേ സമയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലെ പുരോഗതി ആശ്വാസം നല്‍കുന്നവയാണ്. 19.36 ശതമാനമാണ് ഇന്ന് രാവിലത്തെ രോഗമുക്തി നിരക്ക്. മാര്‍ച്ച്‌ 25 ന് ആരംഭിച്ച രാജ്യവ്യാപക ലോക്ക് ഡൗണിന് ശേഷം രോഗവ്യാപനത്തിന്റെ നിരക്ക് കുറയുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.ഇപ്പോഴും ലോകത്തെ ആകെ കൊവിഡ് രോഗികളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യയിലുള്ളത്.