ഡിട്രോയിറ്റ്‌ സെന്റ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ഇടവക വികാരിയും, ഭദ്രാസന മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡണ്ടുമായ പി. സി ജോർജ് അച്ചന്റെ വന്ദ്യ പിതാവ് എരുമേലി കനകപ്പലം പീടികപറമ്പിൽ പി. സി ചാക്കോ (82 ) വാർധ്യക്യസഹജമായ അസുഖം മൂലം ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് ഭവനത്തിൽ ആരംഭിക്കും . 11 30 -നു അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ യുടെ പ്രധാന കാർമികത്വത്തിൽ കനകപ്പലം
സെന്റ് ജോർജ്ജ് ഓർത്തഡോൿസ് ദേവാലയത്തിൽ നടക്കും.
കോഴഞ്ചേരി തെക്കേമല മണ്ണിൽ കുടുംബാഗമായ പരേതയായ ഏലിയാമ്മ ചാക്കോ ആണ് സഹധർമ്മിണി
മക്കൾ :
ജെസ്സി തോമസ് (മണിമല)
ജോസി പി. ചാക്കോ (കനകപ്പലം)
ഫാ.പി. സി ജോർജ്ജ് (ഡിട്രോയിറ്റ്‌)

മരുമക്കൾ:
തോമസ്, ജാക്വിലിൻ ജോസി, ദീപ ജോർജ്ജ്
കൊച്ചുമക്കൾ:
ജോസിലിൻ, അന്ന, അക്സ, ഡോണ, സോണ, ജൊഹാൻ, ജോയന്ന, ജോനാഥൻ

സംസ്കാര ശുശ്രൂഷകൾ തത്സമയം ഓർത്തോഡോക്സ് റ്റി.വി യിൽ ലഭ്യമാകും