ഷാര്‍ജ : വ്യാജ മാസ്കുകളും ഹാന്‍ഡ് സാനിറ്റൈസറുകളും വില്‍ക്കാന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍. വില്‍ക്കാനുള്ള സാധനങ്ങള്‍ മുറിയില്‍ എത്തിച്ചപ്പോഴാണ് ഏഷ്യക്കാരനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തത്.

1,800 കുപ്പി ഹാന്‍ഡ് സാനിറ്റൈസറുകള്‍, 1,000 മാസ്കുകള്‍, 200 കുപ്പി മരുന്നുകള്‍ എന്നിവയും പിടിച്ചെടുത്തു. ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഫോണ്‍ 993