തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരില്‍നിന്ന് ലോക് ഡൗണ്‍ കാലയളവില്‍ യാത്ര ചെയ്യുന്നതിന് അമിത ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ .

മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിന് 5 ദിവസത്തേക്ക് 750 രൂപ ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
പരമാവധി ജീവനക്കാര്‍ക്ക് ആശുപത്രി പരിസരത്ത് തന്നെ താമസത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിന് കഴിയാതെ വരുന്ന ജീവനക്കാര്‍ക്കാണ് യാത്രാ സൗകര്യം നല്‍കുന്നത്.യാത്രയ്ക്ക് ചെലവാകുന്ന തുക ആശുപത്രി വികസന ഫണ്ടില്‍ നിന്ന് എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.