ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​ഡി​ലെ പ​​തി​​നാ​​യി​​ര​​ത്തി​​ലേ​​റെ കൊ​​റോ​​ണ ബാ​​ധി​​ത​​രി​​ൽ പ​​ത്തി​​ലൊ​​ന്നും ന​​ഴ്സു​​മാ​​ർ എ​​ന്ന​​ത് ആ​​രോ​​ഗ്യ​​സു​​ര​​ക്ഷാ മേ​​ഖ​​ല​​യി​​ൽ ആ​​ശ​​ങ്ക ഉ​​യ​​ർ​​ത്തു​​ന്നു. രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം അ​​നു​​ദി​​നം വ​​ർ​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ചി​​കി​​ത്സാ മേ​​ഖ​​ല​​യി​​ലു​​ള്ള​​വ​​രു​​ടെ രോ​​ഗ​​വ്യാ​​പ​​നം രാ​​ജ്യം നേ​​രി​​ടു​​ന്ന വ​​ലി​​യ ഭീ​​ഷ​​ണി​​യാ​​ണ്. വി​​വി​​ധ പ്രോ​​വി​​ൻ​​സു​​ക​​ളി​​ലാ​​യി 1100 ന​​ഴ്സു​​മാ​​ർ കൊ​​റോ​​ണ ബാ​​ധി​​ത​​രാ​​യി ക​​ഴി​​യു​​ന്നു. ഇ​​വ​​രി​​ൽ 200 പേ​​ർ മ​​ല​​യാ​​ളി​​ക​​ളാ​​ണ്. മ​​ല​​യാ​​ളി​​ക​​ളാ​​യ 150 ന​​ഴ്സു​​മാ​​ർ വീ​​ടു​​ക​​ളി​​ൽ ക്വാ​​റ​​ന്‍റൈ​​നി​​ൽ ക​​ഴി​​യു​​ന്നു.

രോ​​ഗം ഭേ​​ദ​​മാ​​യ അ​​ൻ​​പ​​തു മ​​ല​​യാ​​ളി ന​​ഴ്സു​​മാ​​ർ വീ​​ടു​​ക​​ളി​​ൽ വി​​ശ്ര​​മി​​ക്കു​​ന്നു. ഇ​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളി​​ൽ നൂ​​റി​​ലേ​​റെ​​പ്പേ​​ർ കൊ​​റോ​​ണ ബാ​​ധി​​ത​​രാ​​യു​​ണ്ട്. കേ​​ര​​ളീ​​യ​​രി​​ൽ ആ​​രു​​ടെ​​യും നി​​ല നി​​ല​​വി​​ൽ ഗു​​രു​​ത​​ര​​മ​​ല്ല.
ഇ​​ത​​ര യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലെ​​ന്ന​​പോ​​ലെ അ​​യ​​ർ​​ല​​ൻ​ഡി​​ലും കൊ​​റോ​​ണ നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​യി​​ട്ടി​​ല്ല എ​​ന്നി​​രി​​ക്കെ ഇ​​തോ​​ട​​കം മ​​ര​​ണം 700 ക​​വി​​ഞ്ഞു. ന​​ഴ്സിം​​ഗ് ഹോ​​മു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന വ​​യോ​​ധി​​ക​​രാ​​ണ് മ​​രി​​ച്ച​​വ​​രി​​ൽ ഏ​​റെ​​യും. വി​​വി​​ധ മേ​​ഖ​​ല​​യി​​ലെ പ​​ത്ത് ന​​ഴ്സിം​​ഗ് ഹോ​​മു​​ക​​ളി​​ലാ​​യി മൂ​​ന്നൂ​​റി​​ലേ​​റെ അ​​ന്തേ​​വാ​​സി​​ക​​ൾ​​ക്കു മ​​ര​​ണം സം​​ഭ​​വി​​ച്ചു. ഒ​​രു ന​​ഴ്സിം​​ഗ് ഹോ​​മി​​ൽ വി​​ശ്ര​​മ​​ജീ​​വി​​തം ന​​യി​​ച്ചി​​രു​​ന്ന വ​​യോ​​ധി​​ക​​രാ​​യ നാ​​ല് ജ​​സ്യൂ​​ട്ട് വൈ​​ദി​​ക​​രും ക​​ഴി​​ഞ്ഞ​ദി​​വ​​സം മ​​രി​​ച്ചു.

അ​​യ​​ർ​​ല​​ൻ​ഡി​ലെ തൊ​​ഴി​​ൽ സാ​​ന്പ​​ത്തീ​ക രം​​ഗം പൊ​​തു​​വേ പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്കു നീ​​ങ്ങു​​ന്ന​​ത് മ​​ല​​യാ​​ളി​​ക​​ളി​​ലും പ​​ര​​ക്കെ ആ​​ശ​​ങ്ക ജ​​നി​​പ്പി​​ക്കു​​ന്നു. സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ജോ​​ലി ചെ​​യ്തി​​രു​​ന്ന നി​​ര​​വ​​ധി മ​​ല​​യാ​​ളി​​ക​​ൾ​​ക്കു ജോ​​ലി ന​​ഷ്ട​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണ്. സ്റ്റു​​ഡ​​ന്‍റ് വീ​​സ​​യി​​ലെ​​ത്തി​​യ​​വ​​രും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്. ഇ​​വ​​ർ​​ക്ക് മി​​നി​​മം ജീ​​വി​​ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ​​ക്കു​​ള്ള വ​​രു​​മാ​​നം ല​​ഭി​​ച്ചി​​രു​​ന്ന തൊ​​ഴി​​ലി​​ട​​ങ്ങ​​ൾ അ​​ട​​ഞ്ഞു.