ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 425 ആ​യി. ഇ​തി​ൽ 129 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ൾ 17 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

ക​ൽ​ബു​ർ​ഗി​യി​ൽ അ​ഞ്ച് പേ​ർ​ക്കും ബം​ഗ​ളൂ​രു അ​ർ​ബ​നി​ൽ ര​ണ്ടു പേ​ർ​ക്കു​മാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ന​വ​ജാ​ത ശി​ശു​വി​ന്‍റെ 26 വ​യ​സു​കാ​രി​യാ​യ മാ​താ​വി​നും രോ​ഗ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.