ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​ത് ജാ​മ്യ​മി​ല്ല കു​റ്റ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ. ഇ​ന്ന് ത​ന്നെ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കു​മെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​വ​ർ​ക്ക് ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കു​ന്ന കു​റ്റ​മാ​ക്കും. വാ​ഹ​നം ത​ക​ർ​ത്താ​ൽ ര​ണ്ട് ഇ​ര​ട്ടി ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കും. എ​ട്ട് ല​ക്ഷം രൂ​പ​വ​രെ പി​ഴ ഇ​ടാ​ക്കു​മെ​ന്നും ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു.