ദുബൈ: യു.എ.ഇയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ 1600ഒാളം തടവുകാരുടെ മോചനം പ്രഖ്യാപിച്ചു. റമദാന് മുന്നോടിയായാണ് തീരുമാനം. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ് ഖലീഫ 1511 തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അജ്മാന്‍ ഭരണാധികാരി 124 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തവിട്ടു.

ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയും തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചു.