ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണം 640 ആയി. 24 മണിക്കൂറിനിടെ 50 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. രോഗബാധിതരുടെ എണ്ണം 20,000 ലേക്ക് അടുക്കുകയാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 19,984 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ 3870 പേര്‍ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒഡീഷയില്‍ മൂന്നുപേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 82 ആയി. മഹാരാഷ്ട്രയില്‍ കോവിഡ് മരണം 251 ആയി. രോഗബാധിതരുടെ എണ്ണം 5218 ആണ്.

ഗുജറാത്തില്‍ 90 പേരും ഡല്‍ഹിയില്‍ 47 പേരും കോവിഡ് ബാധിച്ച്‌ മരിച്ചു. മധ്യപ്രദേശില്‍ 76 ഉം, തെലങ്കാനയില്‍ 23 പേരും മരിച്ചു. ഗുജറാത്തില്‍ 2178 പേരും ഡല്‍ഹിയില്‍ 2156 പേരും വൈറസ് ബാധിതരായി ചികില്‍സയിലാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഇളവ് ഏര്‍പ്പെടുത്തിയിരുന്നത് പിന്‍വലിച്ചു.