ന്യൂഡല്‍ഹി: കോവിഡ്​ പ്രതിസന്ധി ഉണ്ടാക്കിയ ഞെരുക്കം കാരണം കേന്ദ്രജീവനക്കാരുടെ ഡി.എ വര്‍ധന തല്‍കാലം തടഞ്ഞ്​വെച്ചേക്കും. ഇന്ന്​ ചേരുന്ന കേന്ദ്ര കാബിനറ്റ്​ ഇത്​ സംബന്ധിച്ച്‌​ തീരുമാനം കൈകൊള്ളുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ഡി.എ വര്‍ധിപ്പിക്കാന്‍ കേന്ദ്ര കാബിനറ്റ്​ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. നിലവിലുള്ള 17 ശതമാനം 21 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ്​ തീരുമാനിച്ചിരുന്നത്​്​. എന്നാല്‍, കോവിഡ്​ പ്രതിസന്ധിയും ലോക്​ഡൗണ്‍ മൂലമുണ്ടായ സാമ്ബത്തിക ഞെരുക്കവും കാരണം തീരുമാനം നടപ്പാക്കിയിരുന്നില്ല. ഇൗ സാമ്ബത്തിക വര്‍ഷം മുഴുവനായി ഡി.എ വര്‍ധന തടഞ്ഞ്​ വെക്കാനാണ്​ സര്‍ക്കാര്‍ ആലോചിക്കുന്നത്​.

ഡി.എ യില്‍ വര്‍ധന വരുത്തുകയും ഇപ്പോഴത്​ കുടിശ്ശികയാക്കി വെക്കുകയും ​െചയ്യുന്നത്​ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്​. സാമ്ബത്തിക ഞെരുക്കത്തില്‍ നിന്ന്​ കരകയറു​േമ്ബാള്‍ ആ കുടിശ്ശിക വിതരണം ചെയ്യാമെന്ന കണക്കുകൂട്ടലിലാണിത്​. ഇൗ വര്‍ഷം ഡി.എ വര്‍ധന വിതരണം ചെയ്യി​ല്ലെന്ന്​ ഏറെകുടെ ഉറപ്പായിട്ടുണ്ട്​.

സര്‍ക്കാര്‍ തീരുമാനം 54 ലക്ഷം ജീവനക്കാരെയും 65 ലക്ഷം പെന്‍ഷന്‍കാരെയും ബാധിക്കുന്നതാണ്​. ഡി.എ വര്‍ധന നടപ്പാക്കിയാല്‍ 14,595 കോടിയുടെ അധികബാധ്യതയാണ്​ സര്‍ക്കാറിനുണ്ടാകുക.

കേന്ദ്രജീവനക്കാരുടെ ഒരു ദിവസത്തെ വേതനം വീതം 12 മാസം പി.എം കെയേര്‍സിലേക്ക്​ പിരിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്​. കോവിഡുമായി ബന്ധപ്പെട്ട ആശ്വാസ പദ്ധതികള്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രിയുടെ മേ​ല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്​റ്റാണ്​ പി.എം​ കെയേര്‍സ്​.