ഡബ്ലിൻ: കോവിഡ് വ്യാപനത്തോത് ആഗോളതലത്തിൽ അനിയന്ത്രിതമായി മുന്നോട്ട് കുതിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ നീട്ടി അയർലൻഡ്. വലിയ പൊതുപരിപാടികളും കൂടിച്ചേരലുകളും സെപ്റ്റംബർ വരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു.
സെപ്റ്റംബർ ഒന്നു വരെ 5,000 പേർക്കടുത്ത് പങ്കെടുക്കുന്ന പരിപാടികൾ പാടില്ലെന്നാണ് നിർദേശം. മാർച്ച് 24 മുതൽ ഈ നിർദേശം നിലവിലുണ്ടായിരുന്നുവെന്നും പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് ഇതിന്റെ കാലവധി നീട്ടുകയാണ് ചെയ്തതെന്നുമാണ് വിശദീകരണം.
പ്രാദേശിക ഭരണകൂടങ്ങൾ ഇത്തരം പരിപാടികൾക്ക് അനുമതി നൽകരുതെന്നും നിർദേശമുണ്ട്. പുതിയ ഉത്തരവ് പ്രകാരം ഇവിടെ വലിയ കായിക മത്സരങ്ങളോ മറ്റ് വിനോദ പരിപാടികളോ സംഘടിപ്പിക്കാനാകില്ല.