കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ആകെ 11 കോഴിക്കോട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശികളും രണ്ട് കാസര്‍ഗോഡ് സ്വദേശികളും ജില്ലയില്‍ രോഗമുക്തരായി.

ഒന്‍പത് കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി തുടരുന്നത്. 20 കോഴിക്കോട് ജില്ലക്കാരും നാല് ഇതര ജില്ലക്കാരുമാണ് ജില്ലയില്‍ ആകെ കൊവിഡ് പോസിറ്റീവായി ഉണ്ടായിരുന്നത്. ജില്ലയില്‍ ഇന്ന് 2291 പേര്‍ കൂടി വീടുകളിലെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 17597 ആയി. നിലവില്‍ 5203 പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

ഇന്ന് പുതുതായി വന്ന 9 പേര്‍ ഉള്‍പ്പെടെ ആകെ 27 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. നാല് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് 12 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 732 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 705 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 681 എണ്ണം നെഗറ്റീവ് ആണ്. 27 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.