ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് കേസുകള്‍ ഇരുപതിനായിരത്തിലേക്ക്. ചൊവ്വാഴ്ച 1417 പേര്‍ക്കു കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതോടെ 19,960 എന്നതാണ് നിലവില്‍ ഇന്ത്യയിലെ രോഗബാധിതരുടെ കണക്ക്. 641 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച 49 പേര് മരിച്ചു. 15,418 പേര് രോഗികളായി ചികിത്സയില്‍ കഴിയുന്നു. 3901 പേര് രോഗമുക്തി നേടി.
552 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് ചൊവ്വാഴ്ച കണക്കുകളില്‍ മുന്നില്‍നില്‍ക്കുന്നത്. 5218 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു. ചൊവ്വാഴ്ച 19 പേര് കൂടി മരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം 251 ആയി ഉയര്‍ന്നു.
ഗുജറാത്തിലും മഹാരാഷ്ട്രയ്ക്കു സമാനമായ അവസ്ഥയാണ്. 239 പേര്‍ക്ക് ഗുജറാത്തില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ആകെ രോഗബാധിതരുടെ എണ്ണം 2178 ആയി ഉയര്‍ന്നു. 90 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ചൊവ്വാഴ്ച മാത്രം 19 പേര് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങി.
ഉത്തര്‍പ്രദേശാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ സെഞ്ചുറി പിന്നിട്ട മറ്റൊരു സംസ്ഥാനം. 110 പേര്‍ക്ക് ഇവിടെ രോഗബാധ ഉറപ്പിച്ചു. 1294 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചിരിക്കുന്നത്.
ഡല്‍ഹി (75), രാജസ്ഥാന് (83), തമിഴ്നാട് 76), മധ്യപ്രദേശ് (67), തെലങ്കാന (56), ആന്ധ്രാപ്രദേശ് (35), കേരളം (19), കര്‍ണാടക (10), പശ്ചിമ ബംഗാള്‍ (53), ജമ്മു കാഷ്മീര്‍ (12), ഹരിയാന (4), പഞ്ചാബ് (6), ബിഹാര്‍ (13), ഒഡീഷ (5), ഛണ്ഡിഗഡ് (1), മേഘാലയ (1) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ചൊവ്വാഴ്ച കോവിഡ് ബാധിച്ചവരുടെ എണ്ണം.