ഛത്തീസ്ഗഢ്: ലോക്ഡൗണില്‍ ഗ്രാമത്തിലെത്താന്‍ റെയില്‍വേ ട്രാക്ക് വഴി നടന്ന രണ്ട് തൊഴിലാളികള്‍ക്ക് ചരക്ക് തീവണ്ടിയിടിച്ച്‌ ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ കൊറിയ ജില്ലയിലാണ് സംഭവം. ലോക്ഡൗണില്‍ കുടുങ്ങിപ്പോയ നാല് തൊഴിലാളികള്‍ സുര്‍ജാപുര്‍ ജില്ലയിലെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു.

ഉദല്‍ക്കച്ചര്‍, ദാരിതോള റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ വെച്ച്‌ ഇതില്‍ രണ്ടുപേര്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ ട്രാക്കില്‍ ഇരുന്നു. രണ്ടുപേര്‍ വെള്ളം എടുക്കാന്‍ പോയി. ഭക്ഷണം കഴിക്കാനിരുന്നവര്‍ ട്രാക്കിന്റെ വളവ് മൂലം ട്രെയിന്‍ വരുന്നത് കാണാഞ്ഞതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളവുമായി മടങ്ങിയെത്തിയ മറ്റ് രണ്ടുപേരാണ് വിവരം പൊലീസില്‍ അറിയിച്ചത്.കലേശ്വര്‍, ഗുലാബ് എന്നിവരാണ് മരിച്ചത്. പെന്‍ന്ദ്രയില്‍ നിന്നാണ് നാലുപേരും റെയില്‍വേ ട്രാക്ക് വഴി ഗ്രാമത്തിലേയ്ക്ക് നടന്നത്