ജ​നീ​വ: കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​യ വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത് ലാ​ബി​ല്‍​നി​ന്ന് അ​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. സം​ഘ​ട​നാ വ​ക്താ​വ് ഫ​ദേ​ല ചൈ​ബ് ജ​നീ​വ​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​രാ​മ​ര്‍​ശി​ച്ച​ത്.

നി​ല​വി​ല്‍ ല​ഭ്യ​മാ​യ തെ​ളി​വു​ക​ള്‍ പ്ര​കാ​രം കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ച്ച​ത് മൃ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​ണെ​ന്നും ഈ ​വൈ​റ​സ് ലാ​ബി​ല്‍ സൃ​ഷ്ടി​ച്ച​തോ രൂ​പം ന​ല്‍​കി​യ​തോ അ​ല്ലെ​ന്നും ചൈ​ബ് പ​റ​ഞ്ഞു. ല​ബോ​റ​ട്ട​റി​യി​ല്‍​നി​ന്നു വൈ​റ​സി​നെ സൃ​ഷ്ടി​ച്ച​താ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ദ​ങ്ങ​ള്‍​ക്ക് അ​ടി​സ്ഥാ​ന​മാ​കു​ന്ന തെ​ളി​വു​ക​ള്‍ ഇ​പ്പോ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ചൈ​ബ് വ്യ​ക്ത​മാ​ക്കി. വു​ഹാ​നി​ലെ ലാ​ബി​ല്‍​നി​ന്നു പു​റ​ത്തു ചാ​ടി​യ വൈ​റ​സാ​ണു ലോ​ക​മെ​ങ്ങും കൊ​റോ​ണ മ​ഹാ​മാ​രി​ക്കി​ട​യാ​ക്കി​യ​തെ​ന്ന് യു​എ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. ചൈ​ന​യു​ടെ ഭാ​ഗ​ത്തു​നി​ന്നു മ​ന​പ്പൂ​ര്‍​വം വീ​ഴ്ച​യു​ണ്ടാ​യെ​ന്നു തെ​ളി​ഞ്ഞാ​ല്‍ പ്ര​ത്യാ​ഘാ​തം ഗു​രു​ത​ര​മാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ല്‍​കു​ക​യു​മു​ണ്ടാ​യി.

കൊ​റോ​ണ വൈ​റ​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ ചൈ​ന ഇ​ര​യാ​ണെ​ന്നും പ്ര​തി​യ​ല്ലെ​ന്നും ട്രം​പി​നു മ​റു​പ​ടി ന​ല്‍​കി​ക്കൊ​ണ്ട് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഗെ​ങ് ഷു​വാ​ങ് പ​റ​ഞ്ഞു. വു​ഹാ​ന്‍ വൈ​റോ​ള​ജി ലാ​ബി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് യു​എ​സ് സം​ഘ​ത്തെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ട്രം​പി​ന്‍റെ ആ​വ​ശ്യം ചൈ​ന നി​ര​സി​ക്കു​ക​യും ചെ​യ്തു.