മുംബൈ: ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിന് തീപ്പിടിച്ചു. മുംബൈ സെന്‍ട്രലിലെ ബെലാസിസ് റോഡില്‍ സ്ഥിതി ചെയ്യുന്ന റിപ്പണ്‍ പാലസ് ഹോട്ടലിന്റെ ഒന്നാം നിലയിലാണ് തീ പടര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ചൊവ്വാഴ്ച വൈകുന്നേരമാണ് തീപ്പിടുത്തമുണ്ടായത്. അഞ്ച് നില കെട്ടിടമാണിത്. അഞ്ച് ഫയര്‍ എഞ്ചിനുകളും നാല് ജംബോ ടാങ്കറുകളും എത്തിയാണ് തീ ആണച്ചത്. സംഭവം നടക്കുമ്ബോള്‍ ഇവിടെ 25 പേര്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം അഗ്നിശമന സേന രക്ഷപ്പെടുത്തി.