ന്യൂഡല്‍ഹി : എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്നും റിപ്പബ്ലിക് ടി.വി സ്ഥാപകരിലൊരാളും പ്രമുഖ അവതാരകനുമായ അര്‍ണബ് ഗോസ്വാമി രാജിവച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ ഹൈന്ദവ സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചു കൊന്ന സംഭവത്തില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

തെറ്റിധദ്ധാരണയുടെ പുറത്തുണ്ടായ അക്രമമല്ല പാല്‍ഗഡില്‍ ഉണ്ടായത്്. അതിന് പിന്നിലെ ഉദ്ദേശങ്ങള്‍ വ്യക്തമാണെന്നും അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞു. ചാനലില്‍ ത ത്സമയ ചര്‍ച്ചയിലാണ് അര്‍ണബ്് ഗോസ്വാമി രാജി പ്രഖ്യാപിച്ചത്.

ബിജെപി ഭരണമുളള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇത്തരമൊരു സംഭവം നടന്നിരുന്നതെങ്കില്‍ നസറുദ്ദീന്‍ ഷാ, അപര്‍ണാ സെന്‍, രാമചന്ദ്ര ഗുഹ, സിദ്ദാര്‍ഥ് വരദരാജരന്‍, മറ്റ് അവാര്‍ഡ് വാപസി ഗാങ്ങ്് തുടങ്ങിയവര്‍ രംഗത്ത് വരുമായിരുന്നില്ലേയെന്ന ചോദ്യവും അര്‍ണബ് ഉന്നയിച്ചു.

എഡിറ്റേഴ്‌സ് ഗില്‍ഡിന് എന്തെങ്കിലും വിശ്വാസ്യത അവശേഷിച്ചിരുന്നുവെങ്കില്‍ അതുകൂടി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അര്‍ണബ് പറഞ്ഞു. സംഘടന വെറും സ്വാര്‍ത്ഥ താത്പര്യക്കാരുടേതായി മാറി.