വെ​നീ​സ്: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നു ക​ട​ലി​ല്‍ കു​ടു​ങ്ങി​യ അ​വ​സാ​ന ആ​ഡം​ബ​ര ക​പ്പ​ലും തീ​ര​മ​ണ​ഞ്ഞു. ജ​നു​വ​രി അ​ഞ്ചി​ന് ഇ​റ്റ​ലി​യി​ലെ വെ​നീ​സി​ല്‍​നി​ന്നു ലോ​ക​പ​ര്യ​ട​ന​ത്തി​നു പു​റ​പ്പെ​ട്ട കോ​സ്റ്റ ഡെ​ലി​ഷ്യോ​സ എ​ന്ന ക​പ്പ​ലാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലാ​യി ചൊ​വ്വാ​ഴ്ച ഇ​റ്റ​ലി​യി​ലെ ത​ന്നെ ജെ​നോ​വ തു​റ​മു​ഖ​ത്ത് തി​രി​ച്ചെ​ത്തി​യ​ത്.

ക്രൂ​യി​സ് ലൈ​ന്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. ലോ​ക​ത്തെ 95 ശ​ത​മാ​നം ആ​ഡം​ബ​ര ക​പ്പ​ലു​ക​ളു​ടെ ഉ​ട​മ​സ്ഥ​രും ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​ട​ന​യാ​ണി​ത്.

കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ല്‍ ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളും ക​പ്പ​ലു​ക​ളെ തീ​ര​ത്ത​ടു​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ചൊ​വ്വാ​ഴ്ച തി​രി​ച്ചെ​ത്തി​യ കോ​സ്റ്റ ക്രൂ​യി​സി​ല്‍ 1519 യാ​ത്ര​ക്കാ​രും 898 ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

113 ദി​വ​സ​ത്തെ ലോ​ക​പ​ര്യ​ട​ന​ത്തി​നൊ​ടു​വി​ല്‍ ഏ​പ്രി​ല്‍ 26-ന് ​ക്രൂ​യി​സ് തി​രി​ച്ചു തു​റ​മു​ഖ​ത്ത് എ​ത്തി​ക്കാ​നാ​ണു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ര്‍​ച്ചി​ല്‍ ത​ന്നെ ക​പ്പ​ല്‍ ലോ​ക​പ​ര്യ​ട​നം അ​വ​സാ​നി​പ്പി​ച്ചു. എ​ന്നി​രു​ന്നാ​ലും ക​ട​ലി​ലെ യാ​ത്ര തു​ട​ര്‍​ന്നു.

പെ​ര്‍​ത്ത് തു​റ​മു​ഖ​ത്ത് എ​ത്തി​യ​പ്പോ​ള്‍ ചി​ല യാ​ത്ര​ക്കാ​ര്‍ നാ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. വി​മാ​ന​ടി​ക്ക​റ്റു​ള്ള​വ​രെ മാ​ത്ര​മാ​ണ് ക​പ്പ​ലി​ല്‍​നി​ന്നു പു​റ​ത്തു​പേ​കാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഏ​പ്രി​ല്‍ 20-ന് ​സ്പെ​യി​നി​ലെ ബാ​ഴ്സ​ലോ​ണ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ 183 സ്പാ​നി​ഷ്, പോ​ര്‍​ച്ചു​ഗീ​സ് യാ​ത്രി​ക​ര്‍ ക​പ്പ​ല്‍​വി​ട്ടു.

പി​ന്നീ​ടും ക​പ്പ​ലി​ല്‍ തു​ട​ര്‍​ന്ന യാ​ത്രി​ക​രെ​യാ​ണ് ജെ​നോ​വ​യി​ല്‍ തി​രി​ച്ചെ​ത്തി​ച്ച​ത്. ഇ​വ​രി​ല അ​മേ​രി​ക്ക, ഇ​റ്റ​ലി, സ്പെ​യി​ന്‍, ഫ്രാ​ന്‍​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ണ്ടെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.