റിയാദ്​: കോവിഡ്​ ബാധിച്ചിട്ടും പുറത്തുപറയാതിരിക്കുന്നവരെയും രോഗമുണ്ടെങ്കിലും അതറിയാത്തവരെയും കണ്ടെത്താന്‍ സൗദി ആരോഗ്യ മന്ത്രാലയം രംഗത്തിറക്കിയിരിക്കുന്നത്​ 150 ലേറെ മെഡിക്കല്‍ ടീമുകള്‍.​ അഞ്ച്​ ദിവസമായി ഇങ്ങനെ മെഡിക്കല്‍ ടീമുകളെ രംഗത്തിറക്കി

ഫീല്‍ഡ്​ സര്‍വേ ശക്തമാക്കിയതോടെ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയരു​കയാണ്​. താമസകേന്ദ്രങ്ങളിലും ലേബര്‍ ക്യാമ്ബുകളിലും വാണിജ്യകേന്ദ്രങ്ങളിലെ ഗല്ലികളിലും മെഡിക്കല്‍ സംഘങ്ങള്‍ നേരിട്ട്​ ചെന്ന്​ ആളുകളെ പരിശോധിക്കുകയാണ്​. ശരീരോഷ്​മാവ്​ പരിശോധനയാണ്​ പ്രാഥമികമായി നടത്തുന്നത്​. കൂടുതല്‍ ലക്ഷണങ്ങള്‍ വെളിപ്പെട്ടാല്‍ അവരില്‍ നിന്ന്​ സ്രവ സാമ്ബിളുകള്‍ ശേഖരിച്ച്‌​ വിശദമായ പി.സി.ആര്‍ ടെസ്​റ്റിന്​ വിധേയമാക്കും.
മെഡിക്കല്‍ സംഘങ്ങള്‍ അഞ്ചുദിവസത്തിനിടെ അഞ്ച്​ ലക്ഷം ആളുകളിലാണ്​ പ്രാഥമിക പരിശോധന നടത്തിയത്​. രണ്ട്​ ലക്ഷത്തിലേറെ പി.സി.ആര്‍ ടെസ്​റ്റുകളും നടത്തി. ചൊവ്വാഴ്​ച പുതുതായി രോഗമുണ്ടെന്ന്​ സ്ഥിരീകരിച്ച 1147 പേരില്‍ 78 ശതമാനവും അതായത്​ 886 പേരും ഇങ്ങനെ മെഡിക്കല്‍ സംഘം ഫീല്‍ഡില്‍ ഇറങ്ങി നടത്തിയ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്ക​പ്പെട്ടവരാണ്​. ഫീല്‍ഡ്​ സര്‍വേ നടത്തിയിരുന്നില്ലെ-ങ്കില 22 ശതമാനം ആളുകളുടെ വിവരം മാത്രമേ പുറത്തുവരുമായിരുന്നുള്ളൂ.

ബാക്കി ഭൂരിപക്ഷവും രോഗമുണ്ടെന്ന്​ അറിയാതെയോ, അറിഞ്ഞാലും പുറത്തുപറയാതെയോ ഉചിതമായ പരിശോധനകള്‍ക്ക് വിധേയമാകുകയോ ചെയ്യാതെ കഴിഞ്ഞുകൂടുമായിരുന്നു. ഇത്​ സമൂഹവ്യാപനമെന്ന വലിയ വിപത്തിന്​ ഇടയാക്കുകയും ചെയ്യുമായിരുന്നു. ഇൗ സാഹചര്യം മനസിലാക്കിയാണ്​ ആരോഗ്യവകുപ്പ്​ ഫീല്‍ഡ്​ സര്‍വേയുമായി മുന്നിട്ടിറങ്ങിയത്​. അത്​ ഫലം കാണുന്നു എന്നാണ്​ ദിനംപ്രതി പുതിയ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്​ കാണിക്കുന്നത്​.

ഇങ്ങനെ രാജ്യമാകെ വ്യാപക പരിശോധന നടത്തിയാല്‍ രോഗികളെയെല്ലാം ​ െഎസൊലേഷനിലേക്ക്​ മാറ്റാനും മറ്റുള്ളവരിലേക്ക്​ രോഗം പടരുന്ന അവസ്ഥ ഇല്ലാതാക്കാന്‍ കഴിയുകയും ചെയ്യും. വരും ദിവസങ്ങളിലും ശക്തവും വ്യാപകവുമായ പരിശോധന തുടരുമെന്നാണ്​ അധികൃതര്‍ അറിയിച്ചിട്ടുള്ളത്​. വരും ദിവസങ്ങളിലും ഫീല്‍ഡ്​ സര്‍വേ തുടരുമെന്നും സമൂഹ വ്യാപനം തടഞ്ഞ്​ രോഗത്തെ പിടിച്ചുകെട്ടാന്‍ ഇതല്ലാതെ വഴിയില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അല്‍അലി പതിവ്​ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്​തു