ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ ട്രസ്റ്റി ബോര്‍ഡ് അംഗവും ഇലക്ഷന്‍ കോര്‍ഡിനേറ്ററുമായ ടെറന്‍സണ്‍ തോമസിന്റെ പിതാവ് കൊട്ടാരക്കര, ചാങ്ങമനാട് വടക്കോട് പരുത്തുംപാറ വീട്ടില്‍ പി സി തോമസി (93) ന്റെ നിര്യാണത്തില്‍ ഫൊക്കാനയുടെ അനുശോചനം രേഖപ്പെടുത്തുന്നതായിപ്രസിഡന്റ് ബി. മാധവന്‍നായര്‍ അനുശോചിച്ചു. പരേതന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു.

ഇന്ത്യന്‍ കരസേനയില്‍ നിന്നും വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു പി സി തോമസ്. പരേതയായ റേച്ചല്‍ തോമസ് ആണ് ഭാര്യ. ശാന്തമ്മ ബെന്നി, പരേതയായ സാന്തിഷ മാത്യു, പരേതയായ സെലീനതോമസ്, റോയിമോള്‍ ജേക്കബ് (അമേരിക്ക), റൂബി ജോണ്‍ (അമേരിക്ക), ടാര്‍സണ്‍ തോമസ്, ടെറന്‍സണ്‍ തോമസ് (ഫൊക്കാനയുടെ മുന്‍ ജനറല്‍ സെക്രട്ടറി, അലയുടെ പ്രസിഡന്റ്, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, ഇപ്പോഴത്തെ സെക്രട്ടറിയും) എന്നിവരാണ് മക്കള്‍.
ബെന്നി ഡാനിയേല്‍, പി എം മാത്യു, ജോണ്‍ ടി ജേക്കബ്, രാജീവ്‌ജോണ്‍, ജോമിനി ടാര്‍സണ്‍, ആനി ടെറന്‍സണ്‍ എന്നിവരാണ് മരുമക്കള്‍.

ഫ്യൂണറല്‍ സര്‍വീസ് ഏപ്രില്‍ 22 ബുധനാഴ്ച, സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വടക്കോട്, കൊട്ടാരക്കരയില്‍ നടക്കും.

ന്യൂയോര്‍ക്കില്‍ ശനിയാഴ്ച ഫൊക്കാനയുടെ നേതൃത്വത്തില്‍ രാത്രി 8 മണിക്ക് പി സി തോമസിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുശോചനയോഗം നടക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ അറിയിച്ചു.