ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് മസ്തിഷ്ക മരണം സംഭവിച്ചതായുമുള്ള വാര്‍ത്തകള്‍ തള്ളി ഉത്തര- ദക്ഷിണ കൊറിയകള്‍. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നും മസ്തിഷ്ക മരണം സംഭവിച്ചെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍.

കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 12 ന് കിം ജോങ് ഉന്നിനെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ശേഷം കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചു എന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നുമൊക്കെയാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.