അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉയരുന്നു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ര​ണ്ടാ​യി​രം ക​ട​ന്നു. പു​തു​താ​യി 127 പേ​ര്‍​ക്ക് ആണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗി​ക​ള്‍ 2,066 ആ​യി. ആ​റു പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 77 ആ​യ​താ​യും പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി(​ഹെ​ല്‍​ത്ത്) ജ​യ​ന്തി ര​വി പ​റ​ഞ്ഞു.

പു​തി​യ കേ​സു​ക​ളി​ല്‍ അ​മ്ബ​തി​ലേ​റെ​യും അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ്. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ആ​കെ രോ​ഗി​ക​ള്‍ 1,298 ആ​യി. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ മാ​ത്രം 43 പേ​രും ഇ​തു​വ​രെ മ​രി​ച്ചു. സൂ​റ​ത്തും വ​ഡോ​ദ​ര​യു​മാ​ണു രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. 69 പു​തി​യ കേ​സു​ക​ള്‍ കൂ​ടി വ​ന്ന​തോ​ടെ സൂ​റ​ത്തി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ 338 ആ​യി. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 1,858 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 19 പേ​ര്‍ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. 131 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 18,000 കടന്നു. ഇതുവരെ 18,601 പേര്‍ക്കാണ് ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,252 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 590 പേരാണ് മരിച്ചിരിക്കുന്നത്.