ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം ഏ​ഴ​ര​ല​ക്ഷം ക​ട​ന്നി​രി​ക്കു​ന്നു. മ​ര​ണം 41,000 പി​ന്നി​ട്ടു. മ​രി​ച്ച​വ​രി​ൽ പ​കു​തി​യി​ല​ധി​ക​വും ന്യൂ​യോ​ർ​ക്കി​ലു​ള്ള​വ​രാ​ണ്. രോ​ഗ​ബാ​ധി​ത​രു​ടെ സം​ഖ്യ ന്യൂ​യോ​ർ​ക്കി​ൽ ര​ണ്ട​ര​ല​ക്ഷം ആ​കു​ന്നു. മ​ല​യാ​ളി​ക​ൾ കൂ​ടു​ത​ലാ​യു​ള്ള ന്യൂ​ജേ​ഴ്സി​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ 90,000 ആ​യി. അ​മേ​രി​ക്ക​യി​ലെ ഇ​രു​പ​തോ​ളം സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം പ​തി​നാ​യി​ര​ത്തി​ൽ കൂ​ടു​ത​ലാ​ണ്.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ്മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു രം​ഗ​ത്തു​വ​ന്നു. ഇ​തി​നോ​ട​കം നാ​ൽ​പ​തി​ല​ധി​കം മ​ല​യാ​ളി​ക​ൾ കോ​വി​ഡ് മൂ​ലം മ​രി​ച്ചു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ ടെ​ലി​കോ​ൺ​ഫ​റ​ൻ​സി​ൽ കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, മ​ന്ത്രി​മാ​രാ​യ കെ.​കെ.​ശൈ​ല​ജ, മേ​ഴ്സി​ക്കു​ട്ടി, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, കാ​നം രാ​ജേ​ന്ദ്ര​ൻ, രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കു​ക​യും മ​റ്റു​ള്ള​വ​രെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു.