ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ മ​ന്ത്രി​സ​ഭാ വി​ക​സ​നം ന​ട​ന്നു. രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ അ‍​ഞ്ച് ബി​ജെ​പി നേ​താ​ക്ക​ൾ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​വ​രി​ൽ ര​ണ്ടു പേ​ർ‌ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ എ​ത്തി​യ​വ​രാ​ണ്.

ന​രോ​ത്തം മി​ശ്ര, തു​ള​സി​റാം സി​ലാ​വ​ത്ത്, ഗോ​വി​ന്ദ് സി​ങ് ര​ജ്പു​ത്, മീ​ണ സിം​ഗ്, ക​മ​ൽ പ​ട്ടേ​ൽ എ​ന്നി​വ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റ​ത്. ഗ​വ​ർ​ണ​ർ ലാ​ൽ​ജി ട​ണ്ഠ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ന്ത്രി​സ​ഭ​യി​ലെ ഏ​ക വ​നി​താ അം​ഗ​മാ​ണ് മീ​ണ സിം​ഗ്. ഗോ​വി​ന്ദ് സിം​ഗ്, തു​ള​സി​റാം എ​ന്നി​വ​ർ സി​ന്ധ്യ​യു​ടെ ക്യാ​മ്പി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ജോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും 22 എം​എ​ൽ​എ​മാ​രും കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തോ​ടെ​യാ​ണ് ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​ർ നി​ലം​പ​തി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നു മാ​ർ​ച്ച് 23നാ​ണ് ബി​ജെ​പി നേ​താ​വ് ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ സിം​ഗ് മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. തൊ​ട്ടു​പി​ന്നാ​ലെ 24 മു​ത​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ലോ​ക്ക്ഡൗ​ണും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.