ചെ​ന്നൈ: വാ​ര​ണാ​സി​യി​ല്‍ തീ​ര്‍​ഥാ​ട​ന​ത്തി​ന് പോ​യ 127 അം​ഗ സം​ഘ​ത്തി​ലെ ര​ണ്ട് പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ള്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ഒ​രു മാ​സ​ത്തി​ല്‍ അ​ധി​ക​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലാ​യി​രു​ന്ന തീ​ര്‍​ഥാ​ട​ക സം​ഘം നി​ര​വ​ധി സ്ഥലങ്ങൾ സ​ന്ദ​ര്‍​ശി​ച്ച​തി​ന് ശേ​ഷ​മാ​ണ് സ്വ​ദേ​ശ​മാ​യ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ഘ​ത്തി​ലെ മു​ഴു​വ​ന്‍ ആ​ളു​ക​ളു​ടെ​യും സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് പേ​ര്‍​ക്ക് കോ​വി​ഡ് ഉ​ണ്ടെ​ന്ന് തെ​ളി​ഞ്ഞ​ത്. യാത്ര സംഘത്തിലെ മറ്റുള്ളവരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.