തൃശൂർ: കോവിഡ് ബാധിച്ച് ബ്രിട്ടനിലും ദുബായിലും രണ്ട് മലയാളികൾ മരിച്ചു. കാ​സ​ര്‍​ഗോ​ഡ് കു​മ്പ​ള മ​ന്നി​പ്പാ​ടി സ്വ​ദേ​ശി ഹ​മീ​ദ്, അ​ങ്ക​മാ​ലി സ്വ​ദേ​ശി സി​ബി ദേ​വ​സ്യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച​തി​നെ തു​ട​ര്‍​ന്ന് ദു​ബാ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ഹ​മ്മ​ദ് ഇ​വി​ടെ വ​ച്ചാ​ണ് മ​രി​ച്ച​ത്. ബ്രി​ട്ട​നി​ലെ സ​താം​പ്ട​ണി​ലാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് സി​ബി ദേ​വ​സ്യ മ​രി​ച്ച​ത്. ഇതോടെ കോവിഡ് ബാധിച്ച് വിദേശ രാജ്യത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം 42 ആയി.