ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു​ല​ക്ഷ​ത്തി എ​ഴു​പ​തി​നാ​യി​രം ക​ട​ന്നു. 1,70,224 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 24 ല​ക്ഷം ക​ട​ന്നു.

ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ല്‍ മാ​ത്രം 1,883 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ല്‍ ആ​കെ മ​ര​ണം 42,458 ആ​യി. സ്പെ​യി​നി​ല്‍ മ​ര​ണ​സം​ഖ്യ 20,852 ആ​യി. ഇ​റ്റ​ലി​യി​ല്‍ 24,114 ഉം ​ഫ്രാ​ന്‍​സി​ല്‍ 20,265 പേ​രു​മാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്.

ബ്രി​ട്ട​നി​ല്‍ ഇ​തു​വ​രെ 16,509 പേ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മാ​ത്രം മ​രി​ച്ച​ത് 449 പേ​ര്‍. ഇ​റാ​നി​ല്‍ മ​ര​ണ​സം​ഖ്യ അ​യ്യാ​യി​രം ക​ട​ന്നു. ഇ​തു​വ​രെ 5,209 പേ​രാ​ണ് ഇറാനിൽ മ​രി​ച്ച​ത്.