ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ് സം​ബ​ന്ധ​മാ​യ ഒ​രു വി​വ​ര​വും ആ​രി​ൽ നി​ന്നും മ​റ​ച്ചു​വ​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഡ​ബ്ല്യു​എ​ച്ച്ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഥ​നം ഗബ്രി​യേ​സി​സ് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

യു​എ​സ് സെന്‍റേഴ്സ് ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് പ്രി​വൈ​ൻ​ഷ​(സി​ഡി​സി)​ന് വൈ​റ​സ് ബാ​ധ സം​ബ​ന്ധി​ച്ച് നേ​ര​ത്തെ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു​വെ​ന്ന് ടെ​ഡ്രോ​സ് അ​ഥ​നം പ​റ​ഞ്ഞു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ര​ഹ​സ്യ​ങ്ങ​ൾ ഒ​ന്നും ത​ന്നെ​യി​ല്ല. എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ അ​പ്പോ​ൾ ത​ന്നെ അ​ത് മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്താ​റു​ണ്ട്. ഇ​ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍റെ പ്ര​ശ്ന​മാ​ണ് എ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ​യ്ക്ക് ഉ​ത്ത​മ ബോ​ധ്യ​മു​ണ്ട്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൈ​ന​യ്ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു​ക​ളാ​ണ് തു​ട​ർ​ച്ച​യാ​യി സ്വീ​ക​രി​ക്കു​ന്ന​ത് എ​ന്ന് അ​മേ​രി​ക്ക ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് അ​മേ​രി​ക്ക നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. ഇ​ത് ഏ​റെ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചു. പ​ക്ഷേ, അ​മേ​രി​ക്ക ഇ​തു​വ​രെ നി​ല​പാ​ടി​ൽ നി​ന്ന് പിന്മാ​റി​യി​ട്ടി​ല്ല.