തിരുവനന്തപുരം: കോവിഡ് പരിശോധനകൾക്കായി 12,400 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ കേരളത്തിലെത്തിച്ചു. ഐസിഎംആർ ആണ് കിറ്റുകൾ അനുവദിച്ചത്. കിറ്റുകളുടെ ഗുണനിലവാര പരിശോധന നടന്നു വരികയാണെന്നാണ് വിവരം.

200 പേരിലാണ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തുക. ഇതിനു ശേഷം കിറ്റുകൾ ജില്ലകൾക്ക് കൈമാറും.

ആദ്യ ഘട്ടത്തിൽ കോവിഡ് ബാധ ഏറെയുള്ള മലബാർ മേഖലയിലേക്കാകും കൂടുതൽ കിറ്റുകൾ വിതരണം ചെയ്യുകയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.