കൊറോണ വൈറസ് പകര്‍ന്നതുമായി ബന്ധപ്പെട്ട് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ആസ്‌ത്രേലിയ , ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ചൈനക്കെതിരേ അതീവഗുരുതര ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെ ജര്‍മ്മനി കോവിഡ് 19 മൂലം തങ്ങള്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരമായി 149 ബില്യണ്‍ യൂറോ [ ഇന്ത്യന്‍ രൂപയില്‍ 12 ലക്ഷം കോടി ] നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് ഇന്ന് ചൈനയ്ക്ക് വിശദമായ ബില്‍ അയച്ചു.

ഇത് ആദ്യഘട്ട ഏകദേശ വിലയിരുത്തലാണെന്നും വിശദമായ കണക്കെടുപ്പിനുശേഷം കൃത്യമായ നഷ്ടപരിഹാരം വീണ്ടും സമര്‍പ്പിക്കുമെന്നും ജര്‍മ്മന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ജര്‍മ്മനിയിലെ ഏറ്റവും വലിയ പത്രമായ Build ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ചൈന ഇപ്പോള്‍ 149 ബില്യണ്‍ യൂറോയ്ക്ക് ജര്‍മ്മനിക്ക് കടക്കാരാണെന്നാണ്.

ജര്‍മ്മനിയില്‍ ഇതുവരെ കോവിഡ് ബാധിച്ചവര്‍ 1.45 ലക്ഷവും മരണം 4642 പേരുമാണ്. ഇതുവരെയുള്ള നഷ്ടപരിഹാര കണക്കാണ് ചൈനക്കവര്‍ നല്‍കിയിരിക്കുന്നത്.

ഇതില്‍ ടൂറിസം റവന്യു, സിനിമാ മേഖല, ജര്‍മ്മന്‍ എയര്‍ലൈന്‍സ് കമ്ബനികള്‍ കൂടാതെ ജര്‍മ്മനിയിലെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ എന്നിവയ്ക്കുണ്ടായ നഷ്ടങ്ങളും ഒപ്പം ഓരോ വ്യക്തിക്കും 1784 യൂറോയും കൂടി നഷ്ടപരിഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്. ജര്‍മ്മനിയുടെ GDP 4.2 % താഴ്ന്നതിന്‍ പ്രകാരമാണിത്.

ജര്‍മ്മനിയുടെ ആരോപണത്തില്‍ ‘ മിസ്റ്റര്‍ ഷീ ജിന്‍പിങ്, കൊറോണ വൈറസ് അതീവ അപകടകാരിയാണെന്ന സത്യം നിങ്ങളുടെ സര്‍ക്കാരും ശാസ്ത്രജ്ഞരും വളരെ മുന്‍പ് തന്നെ അറിഞ്ഞിരുന്നതാണ്. എന്നാല്‍ നിങ്ങളത് ലോകത്തുനിന്നൊളിച്ചുവച്ചു.

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ വുഹാനിലെ സ്ഥിതിയെപ്പറ്റി അന്വേഷിച്ചപ്പോള്‍ നിങ്ങളൊരു മറുപടിയും തന്നില്ല. സത്യം വെളിപ്പെടുത്തുന്നത് നിങ്ങളുടെ രാജ്യത്തിന് അപമാനകരമാകുമെന്ന് നിങ്ങള്‍ കരുതി. അതുകൊണ്ടുതന്നെ ലോകമെമ്ബാടുമുണ്ടായ നഷ്ടത്തിന് നിങ്ങള്‍ ഉത്തരവാദികളാണ് ‘ എന്നാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്.