കൊട്ടാരക്കര: ഫൊക്കാന നേതാവ് ടെറന്‍സണ്‍ തോമസിന്റെ പിതാവ് ചാങ്ങമനാട് വടക്കോട് പരുത്തുംപാറ പി.സി. തോമസ് (93) നിര്യാതനായി. പരേതനായ റേച്ചല്‍ തോമസാണ് ഭാര്യ. മക്കള്‍-ശാന്തമ്മ, പരേതയായ സാന്തിഷ, പരേതയായ സെലീന, റോയിമോള്‍ ജേക്കബ് (യുഎസ്എ), റൂബി ജോണ്‍ (യുഎസ്എ), ടാര്‍സണ്‍ തോമസ്, ടെറന്‍സണ്‍ തോമസ് (ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി, അല പ്രസിഡന്റ്, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ഇപ്പോള്‍ സെക്രട്ടറി). മരുമക്കള്‍- ബെന്നി ഡാനിയേല്‍, പി.എം. മാത്യു, ജോണ്‍ ടി. ജേക്കബ്, രാജീവ് ജോണ്‍, ജോമിനി ടാര്‍സണ്‍, ആനി ടെറന്‍സണ്‍. സംസ്‌ക്കാരം ഏപ്രില്‍ 22-ന് സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വടക്കോട്, കൊട്ടാരക്കര.