കോഴിക്കോട് : സ്പ്രിങ്ക്ളറിന്റെ പേരില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കാനില്ലെന്ന് കെ മുരളീധരന്‍ എം പി. പി ടി തോമസ് എംഎല്‍എ യുടെ ആരോപണം തെളിവുള്ളതിനാലാകും. തെളിവ് ലഭിച്ചാല്‍ താന്‍ പറയും.

സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ എത്ര അവഗണിച്ചാലും മുഖ്യമന്ത്രി മറുപടി പറയേണ്ടിവരും. കരാറിനെക്കുറിച്ച്‌ സിബിഐ അന്വേഷിക്കണമെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.