മസ്‌കത്ത്: ഒമാനില്‍ തിങ്കളാഴ്ച 144 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,410 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശികളാണ്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മലയാളിയടക്കം ഏഴു പേരാണ് മരണത്തിന് കീഴടങ്ങിയത്. 238 പേരാണ് രോഗമുക്തി നേടിയത്.

പുതുതായി കൊവിഡ് ബാധിതരായവരില്‍ 101 പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ്. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം 1111 ആയി. 156 പേരാണ് മസ്‌കത്തില്‍ രോഗമുക്തി നേടിയത്. മരിച്ച ഏഴുപേരും മസ്‌കത്തില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ്.