റി​യാ​ദ്: സൗ​ദി​യി​ൽ കൊ​റോ​ണ രോ​ഗം ബാ​ധി​ച്ച് മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഇ​തു​വ​രെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്ത് ഇ​ന്ത്യ​ക്കാ​രാ​ണ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തി​ൽ ര​ണ്ട് എ​ൻ​ജി​നീ​യ​ർ​മാ​രും ഉ​ൾ​പ്പെ​ടും. ഞാ​യ​റാ​ഴ്ച മാ​ത്രം അ​ഞ്ച് പേ​ർ സൗ​ദി​യി​ൽ മ​രി​ച്ചു.​ആ​യി​രം പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

മ​ക്ക, മ​ദീ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ മര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്തെ ലേ​ബ​ർ ക്യാ​ന്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ആ​ളു​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത് തു​ട​രു​ക​യാ​ണ്.

സൗ​ദി​യി​ൽ 9,362 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 1,398 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. സൗ​ദി​യി​ൽ 97 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.