തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ ന​ട​പ്പാ​ക്കു​ന്ന ജി​ല്ല​ക​ളി​ൽ സ്വ​യം നി​യ​ന്ത്ര​ണം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ വീ​ണ്ടും ലോ​ക്ക്ഡൗ​ണി​നി​ട​യാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. രോ​ഗി​ക​ളി​ല്ലാ​ത്ത ജി​ല്ല​ക​ളി​ൽ പോ​ലും രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്.

രോ​ഗി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ഗ്രീ​ൻ സോ​ണാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ൽ​പ്പോ​ലും ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കാ​ത്ത രോ​ഗ​വാ​ഹ​ക​രു​ണ്ടാ​കാം. ഇ​താ​ണ് പ്ര​ധാ​ന അ​പ​ക​ട സാ​ധ്യ​ത. ഹോ​ട്ട​ലു​ക​ൾ, വാ​ഹ​ന​യാ​ത്ര​ക​ൾ, കൂ​ട്ട​മാ​യെ​ത്തു​ന്ന ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ റി​സ്ക് കൂ​ടു​ത​ലാ​ണ്.