തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഇ​ള​വു​ക​ള്‍ ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ര​ളം. കേ​ന്ദ്ര നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ച​തെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് അ​റി​യി​ച്ചു.

എ​ല്ലാ കാ​ര്യ​ങ്ങ​ളും കേ​ന്ദ്ര​ത്തെ ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​സ​ര്‍​ക്കാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം തു​ട​രും. തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ർ​ശ​ന നി​യ​ന്ത്ര​ണം വേ​ണ്ടി വ​രു​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

നേ​ര​ത്തെ കേ​ര​ളം ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ര​ളം വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.