ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​ശ​ങ്ക​യു​ണ​ർ​ത്തി മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്നു. ഇ​തു​വ​രെ 4,203 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 223 പേ​ർ മ​രി​ച്ചു. 507 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. ഡ​ൽ​ഹി​യി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. 2,003 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം പി​ടി​പെ​ട്ട​ത്. 45 പേ​ർ മ​രി​ച്ചു.72 പേ​ർ സു​ഖം പ്രാ​പി​ച്ചു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് വി​വ​ര​ങ്ങ​ൾ

ഗു​ജ​റാ​ത്ത്
ഗു​ജ​റാ​ത്തി​ൽ 1,743 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 63 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. 105 പേ​ർ സു​ഖം പ്രാ​പി​ച്ചു.

രാ​ജ​സ്ഥാ​ൻ
രാ​ജ​സ്ഥാ​നി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,478ആ​യി. 14 പേ​രാ​ണ് മരിച്ചത്. 183 പേർ രോഗമുക്തി നേടി.

ത​മി​ഴ്നാ​ട്
1,477 പേ​ർ​ക്കാ​ണ് ത​മി​ഴ്നാ​ട്ടി​ൽ ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. 70 പേ​ർ മ​രി​ച്ചു. 127 പേ​ർ​ക്ക് സുഖം പ്രാപിച്ചു.

മ​ധ്യ​പ്ര​ദേ​ശ്
സം​സ്ഥാ​ന​ത്ത് 1,407 പേ​രാ​ണ് രോ​ഗി​ക​ളാ​യു​ള്ള​ത്. 79 പേ​ർ മ​രി​ച്ചു. 127 പേർ രോഗമുക്തി നേടി.

ഉ​ത്ത​ർപ്ര​ദേ​ശ്
1,084 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 108 പേ​ർ സുഖം പ്രാപിച്ചു. 17 പേ​ർ മ​രി​ച്ചു.

തെ​ലുങ്കാ​ന, ആ​ന്ധ്ര​പ്ര​ദേ​ശ്, കേ​ര​ള, ക​ർ​ണാ​ട​ക, പ​ഞ്ചാ​ബ് പ​ശ്ചി​മ​ബം​ഗാ​ൾ ആ​സാം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും രോ​ഗ​വ്യാ​പ​ന​മു​ണ്ടെ​ങ്കി​ലും ആ​യി​ര​ത്തി​ൽ താ​ഴെ​യാ​യാ​യി നി​ല​നി​റു​ത്താ​ൻ ക​ഴി​യു​ന്നു​ണ്ട്. സി​ക്കി​മാ​ണ് ഇ​തു​വ​രെ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത ഏ​ക സം​സ്ഥാ​നം.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യ​ത്ത് 1,553 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മൊ​ത്തം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 17, 263 ആ​യി. ഇ​തി​ൽ 2547പേ​ർ രോ​ഗ​മു​ക്തി നേ​ടി.