കൊ​ല്ലം: ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച​തി​ന്‌ കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ​യെ പോ​ലീ​സ്‌ അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​റ​സ്റ്റ്.

അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ കൂ​ടി​ച്ചേ​ര​രു​തെ​ന്ന നി​ര്‍​ദേ​ശം ലം​ഘി​ച്ച് നി​വേ​ദ​നം ന​ല്‍​കാ​ന്‍ കൂ​ട്ട​മാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് ബി​ന്ദു​വി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് സൈ​ക്കി​ളി​ലാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​ത്.