ക​ണ്ണൂ​ർ: ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് എ​റ​ണാ​കു​ള​ത്തു നി​ന്നും കാ​സ​ർ​ഗോ​ഡേ​ക്ക് യാ​ത്ര ചെ​യ്ത മൂ​ന്നു​പേ​ർ ക​ണ്ണൂ​രി​ൽ പി​ടി​യി​ലാ​യി.

രാ​വി​ലെ 9.15 ഓ​ടെ കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന മൂ​വ​രേ​യും കാ​ൽ​ടെ​ക്സി​ൽ വ​ച്ചാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ൽ​ഐ​സി ജീ​വ​ന​ക്കാ​രാ​ണെ​ന്നു ഓ​ഫീ​സ് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​നാ​ണ് കാ​സ​ർ​ഗോ​ഡേ​യ്ക്ക് പോ​കു​ന്ന​തെ​ന്നും മൂ​വ​രും പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.