തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19ല്‍ ​നി​ന്നും മു​ക്തി​നേ​ടി​യ ഒ​രു വി​ദേ​ശി കൂ​ടി കേ​ര​ള​ത്തോ​ട് ന​ന്ദി പ​റ​ഞ്ഞ് യാ​ത്ര​യാ​യി. ഇ​റ്റ​ലി​യി​ല്‍ നി​ന്നു​ള്ള റോ​ബ​ര്‍​ട്ടോ ടൊ​ണോ​സോ​യാ​ണ് നീ​ണ്ട ആ​ശു​പ​ത്രി വാ​സ​ത്തി​നു​ശേ​ഷം രോ​ഗ​മു​ക്തി നേ​ടി​ മടങ്ങിയത്.

തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നും ബം​ഗ​ലൂ​രു​വി​ലേ​ക്കും അ​വി​ടെ നി​ന്നും ചൊ​വ്വാ​ഴ്ച ഇ​റ്റ​ലി​യി​ലേ​ക്കു​മാ​ണ് റോ​ബ​ര്‍​ട്ടോ ടൊ​ണോ​സോ പോ​കു​ന്ന​ത്. കോ​വി​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ വ​ര്‍​ക്ക​ല​യി​ല്‍ ഏ​റെ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യ​യാ​ളാ​ണ് റോ​ബ​ര്‍​ട്ടോ ടൊ​ണോ​സോ.

മാ​ര്‍​ച്ച് 13നാ​ണ് ടൊ​ണോ​സോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഉ​ട​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ദ്ദേ​ഹ​ത്തെ അ​ഡ്മി​റ്റാ​ക്കി. നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന സ​മ​യ​ത്ത് ഇ​ദ്ദേ​ഹം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ യാ​ത്ര​ചെ​യ്ത​തും ആ​ശ​ങ്ക​ക​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു.