സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ ഗ്രീന്‍, ഓറഞ്ച് ബി സോണായി പ്രഖ്യാപിച്ച ജില്ലകളിലെ കോടതികളാണ് പ്രവര്‍ത്തിക്കുക. ഹൈക്കോടതി മധ്യവേനല്‍ അവധിയിലും വീഡിയോ കോണ്‍ഫറന്‍സ് വഴി സിറ്റിംഗ് നടത്തും. റെഡ്സോണുകളിലെ കോടതികള്‍ പ്രവര്‍ത്തിക്കില്ല.

വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാവും കേസുകള്‍ പരിഗണിക്കുന്നത്. കോടതിയില്‍ എത്തുന്ന കക്ഷികളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവും.ഓറഞ്ച്, ഗ്രീന്‍ എന്നീ സോണുകളിലുള്ള കോടതികളുടെ പ്രവര്‍ത്തനങ്ങളാണ് ഭാഗിക നിയന്ത്രണങ്ങളോടെ ആരംഭിക്കുക. തിരുവനന്തപുരം, കോട്ടയം,ആലപ്പുഴ, കോട്ടയം, ഇടുക്കി,തൃശൂര്‍, പാലക്കാട്, വയനാട്, എറണാകുളം, കൊല്ലം എന്നീ ഓറഞ്ച് എ പട്ടികയിലുള്ള കോടതികളുടെ പ്രവര്‍ത്തനം കര്‍ശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതല്‍ ആരംഭിക്കും.
എന്നാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ റെഡ് സോണുകളിലെ കോടതികള്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കുമെന്നും ഹൈക്കോടതി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാവും കേസുകള്‍ പരിഗണിക്കുന്നത്. കോടതിയില്‍ എത്തുന്ന കക്ഷികളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും.