തിരുവനന്തപുരം; സംസ്ഥാനത്ത് ഈ മാസം നടന്ന സൗജന്യ റേഷന്‍ വിതരണത്തില്‍ വന്‍ ക്രമക്കേടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍ ,, 97% വരെ റെക്കോര്‍ഡ് വിതരണം നടന്നതായ കണക്കുകള്‍ കൃത്രിമം വ്യക്തമാക്കുന്നുവെന്നു കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

എന്നാല്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച്‌ (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള സൗജന്യ അരി വിതരണത്തില്‍ ക്രമക്കേട് ഉണ്ടാകാന്‍ പാടില്ലെന്നു കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കി കഴിഞ്ഞു.

കൂടാതെ നിലവില്‍ കേന്ദ്ര പദ്ധതി പ്രകാരം ഒരു കാര്‍ഡിലെ ഓരോ അംഗത്തിനും സൗജന്യമായി 5 കിലോഗ്രാം അരി നല്‍കും, എഎവൈ വിഭാഗത്തിനുള്ള വിതരണം ഇന്നും നാളെയുമാണ്,, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള കേന്ദ്ര അരിയും അവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പലവ്യഞ്ജന കിറ്റിന്റെ വിതരണവും 22 മുതല്‍ നടക്കും കൂടാതെ 30 വരെ ലഭിക്കുമെന്നും വ്യക്തമാക്കി.
ഓരോ റേഷന്‍ കടയിലെ ഇപോസ് മെഷീനും കാര്‍‍‍ഡ് ഉടമയുടെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചുള്ള വിതരണമേ പാടുള്ളൂവെന്നാണു കേന്ദ്ര നിര്‍ദേശം ,, ഇപോസ് മെഷീനില്‍ കാര്‍ഡിന്റെ നമ്ബര്‍ രേഖപ്പെടുത്തുമ്ബോള്‍ ഉടമയുടെ ഫോണില്‍ ലഭിക്കുന്ന ഒടിപി കൂടി ചേര്‍ത്താല്‍ മാത്രമേ റേഷന്‍ വിതരണം നടക്കുകയുള്ളൂ.

എന്നാല്‍ തുടരുന്ന ലോക്ഡൗണ്‍ സമയത്ത് സ്വന്തം റേഷന്‍ കടയില്‍ നിന്നു കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിനു സമീപത്തെ കടയില്‍ ബന്ധപ്പെട്ട വാര്‍ഡ് അംഗം/കൗണ്‍സിലര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നാളെയ്ക്കകം സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.